മൂമെന്റ് ഗ്രാഫിറ്റിയുടെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലി ഇന്ന് വൈകിട്ട് 6 മണിക്ക്.

മൂമെന്റ് ഗ്രാഫിറ്റിയുടെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലി ഇന്ന് വൈകിട്ട് 6 മണിക്ക്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി ഇസ്രായേൽ സൈന്യം തടഞ്ഞ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാലസ്തീൻ പതാകകൾ, പ്ലക്കാർഡുകൾ, മുദ്രാവാക്യങ്ങൾ മുഴക്കി ഇന്ന് വൈകിട്ട് 6 മണി മുതൽ പാർലമെന്റിന് മുന്നിൽ ഒത്തുകൂടാൻ മൂമെന്റ് ഗ്രാഫിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്നലെ ഇസ്രായേലി സൈന്യം ഗ്രേറ്റ തുൻബെർഗ്, മാണ്ട്ല മണ്ടേല, ഇറ്റാലിയൻ പാർലമെന്റംഗങ്ങൾ, പത്രപ്രവർത്തകർ, ഡോക്ടർമാർ, കലാകാരന്മാർ തുടങ്ങിയ ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന ഏകദേശം 200 വളണ്ടിയർമാരെ അറസ്റ്റ് ചെയ്യുകയും 13 ബോട്ടുകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. തടവിലാക്കപ്പെട്ട വളണ്ടിയർമാരുടെ സുരക്ഷ ഉറപ്പാക്കുക, മാനുഷിക സഹായം ഗാസയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, ഇസ്രായേലിന്റെ തുടർച്ചയായ ഉപരോധത്തിനെതിരെ നടപടിയെടുക്കാൻ മാൾട്ടീസിനെയും യൂറോപ്യൻ യൂണിയൻ രാഷ്ട്രീയക്കാരെയും പ്രേരിപ്പിക്കുക എന്നിവയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.
ഇന്ന് രാത്രിയിലെ ഈ റാലി മാൾട്ടീസ് പൊതുജനങ്ങൾക്ക് ഗാസയ്‌ക്കൊപ്പം നിൽക്കാനും ഉപരോധം തകർക്കാൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ശ്രമങ്ങൾ നടത്തുന്ന അന്താരാഷ്ട്ര വളണ്ടിയർക്ക് ഐക്യദാർഢ്യം പ്രഖാപിക്കാനുള്ള ഉള്ള അവസരമാണെന്ന് സംഘാടകർ പറഞ്ഞു.