മാൾട്ടയുടെ പൊതു കടബാധ്യത കുറയ്ക്കുകയാണ് തന്റെ ലക്ഷ്യം : ധനമന്ത്രി ക്ലൈഡ് കരുവാന

മാൾട്ടയുടെ പൊതു കടബാധ്യത കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ക്ലൈഡ് കരുവാന. സർക്കാരിന്റെ പ്രീ-ബജറ്റ് രേഖ പുറത്തിറക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു കരുവാന. ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ഭാവി സർക്കാരുകൾക്ക് സഹായകരമായ വിത്തിൽ പൊതു കടബാധ്യത കുറയ്ക്കുകയും കടം-ജിഡിപി അനുപാതം നിലവിലെ 47% ൽ നിന്ന് 40% ആയി കുറയ്ക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കരുവാന പറഞ്ഞു.
“ഞാൻ എന്നേക്കും ഇവിടെ ഉണ്ടാകില്ല, പക്ഷേ മറ്റൊരു ധനമന്ത്രി ഒരു പുതിയ ആഗോള പ്രതിസന്ധിയെ അഭിമുഖീകരിച്ചാൽ, അത് കൈകാര്യം ചെയ്യാൻ അവർക്ക് മതിയായ കിഴ് വഴക്കം ഉണ്ടായിരിക്കും,” അദ്ദേഹം പറഞ്ഞു. “ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രഹരങ്ങൾ എന്തായിരിക്കുമെന്ന് നമുക്കറിയില്ലെങ്കിലും, ഭാവി സർക്കാരുകൾ അവയെ നേരിടാൻ പാകത്തിൽ ശക്തരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” 2026 ലെ മാൾട്ടയുടെ കമ്മി നിലവിലെ 3.2% ൽ നിന്ന് 3% ൽ താഴെയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഒരു പ്രധാന സംഭവമാണ്, കാരണം ഇത് മാൾട്ടയെ യൂറോപ്യൻ യൂണിയന്റെ പുതിയ സാമ്പത്തിക ചട്ടക്കൂടുമായി ബന്ധിപ്പിക്കും, അംഗരാജ്യങ്ങൾ അവരുടെ കമ്മി കുറഞ്ഞത് 3% ആക്കാൻ ബാധ്യസ്ഥരാകും, കടം-ജിഡിപി അനുപാതം 60% കവിയരുത്. അതേസമയം, വൈദ്യുതിക്കും ഭക്ഷണത്തിനുമുള്ള 200 മില്യൺ യൂറോ വാർഷിക സബ്സിഡികൾ നിലനിർത്തുമെങ്കിലും, ഈ നയത്തിന്റെ ഫലമായി രാജ്യത്തിന്റെ ജിഡിപിയിൽ ഉണ്ടാകുന്ന കുറവ് കുറഞ്ഞുവെന്നും അത് 2022 ൽ 1.8% ൽ നിന്ന് 2026 ൽ 0.7% ആയി കണക്കാക്കപ്പെടുന്നതായും കരുവാന പറഞ്ഞു