മാൾട്ടാ വാർത്തകൾ
ലൈസൻസ് ഉപേക്ഷിക്കുന്നവർക്ക് 25,000 യൂറോ: മാൾട്ടീസ് സർക്കാർ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി

ലൈസൻസ് ഉപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് 25,000 യൂറോ നൽകാനുള്ള സർക്കാർ പദ്ധതി “ആഴ്ചകൾക്കുള്ളിൽ” പ്രാബല്യത്തിൽ വരും. മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ച ‘ലൈസൻസ് സറണ്ടർ ചെയ്യുക’ പദ്ധതിയുടെ ഭാഗമാണ് ഇത്. ഡ്രൈവിംഗ് ലൈസൻസ് ഉപേക്ഷിക്കുന്നതിന് പകരമായി കാർ ഡ്രൈവർമാർക്ക് അഞ്ച് വർഷത്തേക്ക് 5,000 യൂറോ വീതം വാർഷിക പേയ്മെന്റാണ് സർക്കാർ നൽകുക. 2025 ജൂൺ അവസാനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിളാണ് ഇനി വൈകില്ലെന്നും അന്തിമ മിനുക്കുപണിയിലാണെന്നും ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് പറയുന്നത്.