മാൾട്ടാ വാർത്തകൾ
സെവ്കിജയിലെ ട്രിക് മഡോണ ടാൽ-ഹിനീയയിൽ വാഹനാപകടം; രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സെവ്കിജയിലെ ട്രിക് മഡോണ ടാൽ-ഹിനീയയിൽ വാഹനാപകടം. ഇന്നലെ വൈകുന്നേരം 6:00 മണിയോടെ 38 വയസ്സുള്ള ഘാന സ്വദശി ഒരാൾ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
26 വയസ്സുള്ള സിറിയൻ സ്വദശി ഓടിച്ചിരുന്ന ഫോർഡ് ട്രാൻസിറ്റ കാർ ഘാന സ്വദശി ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാറിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. സിറിയൻ ഡ്രൈവർക്ക് പരിക്കില്ല, യാരിസ് ഡ്രൈവറെയും കൂടെ സഞ്ചരിച്ചിരുന്ന പോളിഷ് പെൺകുട്ടിയെയും ഗോസോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.