അന്തർദേശീയം
അയർലൻഡിൽ ഇന്ത്യൻ വംശജനായ കുട്ടിക്കുനേരെ വംശീയാതിക്രമം

ഡബ്ലിൻ : അയർലൻഡിൽ ഇന്ത്യക്കാർക്കുനേരെ വംശീയാതിക്രമം തുടർക്കഥ. വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വംശജനായ ഒമ്പതുവയസ്സുകാരന്റെ തലയിൽ മറ്റൊരു കുട്ടി കല്ലിനിടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
സംഭവത്തെ അയർലൻഡിലെ ഇന്ത്യൻ കൗൺസിൽ തലവൻ പ്രശാന്ത് ശുക്ല അപലപിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.