കണ്ണൂരില്‍ വീട്ടില്‍ വെള്ളം ചോദിച്ചെത്തി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കണ്ണൂര്‍ : കുറ്റിയാട്ടൂരില്‍ യുവതിയെ വീടിനുള്ളില്‍ കയറി തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിതേഷാണ് ആക്രമണം നടത്തിയത്.
കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് തീകൊളുത്തുന്നത്. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ ഇയാള്‍ക്കും പൊള്ളലേറ്റു. പ്രവീണയുടെ ഭര്‍ത്താവിന്റെ പെങ്ങളുടെ കുട്ടിയാണ് ഈ സമയത്ത് ഈ വീട്ടിലുണ്ടായിരുന്നത്. പ്രവീണയുടെ കുട്ടി സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു.
വീടിന്റെ അടുക്കള ഭാഗത്തായിരുന്നു യുവതി ഉണ്ടായിരുന്നത്. ജിതേഷ് എന്നയാള്‍ ഇവിടെയെത്തിയതാണ് തീ കൊളുത്തിയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. വീടിന്റെ മുന്‍വശത്ത് കൂടി കയറി അടുക്കളയിലെത്തിയാണ് പ്രതി പെട്രോളിച്ച് തീ കൊളുത്തിയത്. യുവതിയും ഇയാളുമായി മുന്‍പരിചയമുണ്ടോയെന്ന കാര്യമൊന്നും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണത്തിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.