ബ്രിട്ടണിൽ ഒരാഴ്ചയിൽ കോവിഡ് കേസുകളിൽ ഒരു മില്യണിന്റെ വർദ്ധനവ്. 16 ൽ ഒരാൾക്കു വീതം രോഗബാധയുള്ളതായി കണക്കുകൾ.
ബ്രിട്ടണിൽ ഒരാഴ്ചയിൽ കോവിഡ് കേസുകളിൽ ഒരു മില്യണിന്റെ വർദ്ധനവുണ്ടായി. 16 ൽ ഒരാൾക്കു വീതം രോഗബാധയുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒമിക്രോൺ വേരിയൻ്റായ BA.2 ആണ് വ്യാപകമായിരിക്കുന്നത്. മാർച്ച് 12 വരെ 3.3 മില്യൺ ഇൻഫെക്ഷനുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് മാർച്ച് 19 ആയപ്പോഴേയ്ക്കും 4.3 മില്യൺ കടന്നു. ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും ഇൻഫെക്ഷൻ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് നീങ്ങുകയാണ്. നോർത്തേൺ അയർലണ്ടിൽ മാത്രം കേസുകളിൽ കുറവ് രേഖപ്പെടുത്തി.
ഇൻഫെക്ഷൻ നിരക്ക് കൂടുതൽ ഉയർന്നതിനാൽ ഹോസ്പിറ്റലൈസേഷൻ കേസുകളും കൂടുമെന്നാണ് നിഗമനം. എന്നാൽ ഫലപ്രദമായ വാക്സിനേഷൻ മൂലം രോഗാവസ്ഥ ഗുരുതരമാകാത്തത് ആശ്വാസകരമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് 24ന് 17,440 കോവിഡ് രോഗികൾ ഹോസ്പിറ്റലുകളിൽ അഡ്മിറ്റായിട്ടുണ്ട്. ഇതിൽ പകുതിയോളം പേരെ മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട് അഡ്മിറ്റ് ചെയ്തതാണെങ്കിലും പിന്നീട് ഇവർ കോവിഡ് പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ടവരാണ്. ഇതിൽ 300 പേർക്കു മാത്രമാണ് ഇൻ്റൻസീവ് കെയറോ വെൻ്റിലേറ്ററോ ആവശ്യമായി വന്നത്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ സ്റ്റാഫുകളുടെ കോവിഡ് സിക്ക്നസ് നിരക്കിൽ മാർച്ച് 13 വരെയുള്ള കണക്കനുസരിച്ച് 31 ശതമാനം വർദ്ധനയുണ്ട്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv