കേരളം
കുറ്റിപ്പുറത്ത് വിവാഹപ്പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് പോയ വിവാഹപ്പാർട്ടി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറത്തേയും കോട്ടക്കലിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കാറിലിടിച്ചശേഷം ബസിലും തുടർന്ന് മറ്റൊരു കാറിലും ഇടിച്ചശേഷമാണ് ബസ് മറിഞ്ഞത്. ബസിൽ 50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തുടർന്ന് വലിയ ഗതാഗതക്കുരുക്കുണ്ടായി.