മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ഇന്നും മഴക്ക് സാധ്യത

മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മാൾട്ടയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായത്. വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് ഈ ആഴ്ച ആദ്യം പ്രവചിച്ചിരുന്നു. മഴ ഉണ്ടായിരുന്നിട്ടും, ശനിയാഴ്ച പരമാവധി താപനില 31°C ഉം കുറഞ്ഞത് 22°C ഉം ആയിരുന്നു. അതേസമയം ഇന്ന് കൂടുതൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്നത്തെ പ്രതീക്ഷിത താപനില ഉയർന്നത് 32°C ഉം താഴ്ന്നത് 24°C മാണ്. മാൾട്ടയിലെ ഓഗസ്റ്റിലെ ശരാശരിതാപനില പ്രവചനം 27.5°C ഉം കുറഞ്ഞത് 23°C മാണ്.