മാൾട്ടാ വാർത്തകൾ
പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു

പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5.30 ന് 21 കാരൻ ഓടിച്ചിരുന്ന കിംകോ അജിലിറ്റി മോട്ടോർബൈക്ക് നിയന്ത്രണം വിട്ട് സാന്റ് ആൻഡ്രിജ സ്ട്രീറ്റിൽ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. മെഡിക്കൽ സംഘം അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു.