രണ്ട് ഇസ്രായേലി സൈനികരെ യുദ്ധകുറ്റത്തിന് ബെല്‍ജിയന്‍ പൊലീസ് അറസ്റ്റുചെയ്തു

ഗസ്സ : രണ്ട് വലതുപക്ഷ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് ഗസ്സയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ആരോപിച്ച് രണ്ട് ഇസ്രായേലി സൈനികരെ ബെല്‍ജിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റുചെയ്തു. ഇറാനിലെ പഹ്ലാവി രാജവാഴ്ചയെ പിന്തുണക്കുന്ന ഇറാനികളും ഇസ്രായേലികളും സംയുക്തമായി നടത്തിയ ടുമാറോലാന്‍ഡ് എന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത സൈനികരാണ് പിടിയിലായത്. ഇരുവരും ഇസ്രായേലി സൈന്യത്തിന്റെ ഗിവാറ്റി ബ്രിഗേഡിന്റെ കൊടി ഉയര്‍ത്തിയതയാണ് സംശയത്തിന് കാരണമായത്.
ഇരുവരും സംഗീതപരിപാടിയില്‍ എത്തിയതാണെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ഹിന്ദ് റജബ് ഫൗണ്ടേഷനും ഗ്ലോബല്‍ ലീഗല്‍ നെറ്റ് വര്‍ക്കും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. യൂറോപ്പില്‍ അദ്യമായി സയണിസ്റ്റുകള്‍ പിടിയിലായെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന് അറിയിച്ചു. യുദ്ധക്കുറ്റവാളികളെ പിടികൂടാന്‍ അന്താരാഷ്ട്ര നിയമം പാലിക്കാമെന്ന് ബെല്‍ജിയം സമ്മതിച്ചതിന്റെ തെളിവാണ് അറസ്റ്റെന്നും ഫൗണ്ടേഷന് വ്യക്തമാക്കി.
‘ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തത്,’ പ്രസ്താവനയില്‍ പറഞ്ഞു. ‘ഇതൊരു സുപ്രധാന നാഴികകല്ലാണ്. ഇതാദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം ഇസ്രായേല്‍ സൈനികര്‍ക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയും ചെയ്യുന്നത്,’ എച്ച് ആര് എഫ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
എച്ച്ആര്എഫില് നിന്നും ഗ്ലാനില്‍ നിന്നും വെള്ളി, ശനി ദിവസങ്ങളില്‍ രണ്ട് പരാതികള്‍ ലഭിച്ചതായി ഫെഡറല്‍ പ്രോസിക്യൂട്ടറിന്റെ ഓഫീസ് തിങ്കളാഴ്ച അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇസ്രായേലി സൈനികര്‍ ഗാസ മുനമ്പില്‍ നടത്തിയതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടറിന്റെ ഓഫീസ് തിങ്കളാഴ്ച അറിയിച്ചു.