യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമായി മാൾട്ട തുടരും

യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമായി മാൾട്ട തുടരുന്നുവെന്ന് EU റിപ്പോർട്ട് . യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസായ യൂറോസ്റ്റാറ്റിന്റെ വാർഷിക പ്രസിദ്ധീകരണമായ കീ ഫിഗേഴ്സ് ഓൺ യൂറോപ്പ് പുറത്തുവിട്ട അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാൾട്ടയുടെ ഫെർട്ടിലിറ്റി നിരക്ക് 1.06 ആണ്. യൂറോപ്പിൽ ഏറ്റവും ഉയർന്ന ഫെർട്ടിലിറ്റി നിരക്ക് ബൾഗേറിയയിലാണ്, ഒരു സ്ത്രീക്ക് 1.81 ജനനങ്ങൾ.
2014 നും 2024 നും ഇടയിൽ മാൾട്ട ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് (31.6 ശതമാനം) ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ലക്സംബർഗും ഐസ്ലാൻഡും മാൾട്ടക്ക് തൊട്ടുപിന്നിലുണ്ട് താനും. എന്നാൽ, ഈ വർദ്ധനവിന്റെ ഭൂരിഭാഗവും കുടിയേറ്റത്തിൽ നിന്നാണ്. 2024 അവസാനത്തോടെ മാൾട്ടയുടെ ജനസംഖ്യ 574,250 ആയി, ഇത് 1.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി, എന്നാൽ ഈ വളർച്ചയ്ക്ക് പ്രധാനമായും കാരണമായത് യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള നെറ്റ് മൈഗ്രേഷനാണ്. ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും വിദേശ പൗരന്മാരാണ്.