ലയന തീരുമാനം പ്രഖ്യാപിച്ച് നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ

കാഠ്മണ്ഡു : തങ്ങളുടെ നേതൃത്വത്തിലുള്ള പാർട്ടികളെ ലയിപ്പിക്കാൻ നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളും മുൻ ഉപപ്രധാനമന്ത്രി ബാംദേവ് ഗൗതമും തീരുമാനിച്ചു.
നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ ഐക്യത്തിനുവേണ്ടിയാണ് സി.പി.എൻ (യൂനിഫൈഡ് സോഷ്യലിസ്റ്റ്), സി.പി.എൻ ഏകത രാഷ്ട്രീയ അഭിയാൻ എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 18ന് കാഠ്മണ്ഡുവിലെ നാഷനൽ അസംബ്ലി ഹാളിൽ ലയന പ്രഖ്യാപനം നടത്തും.
കഴിഞ്ഞ മാസം, സി.പി.എൻ-യൂനിഫൈഡ് സോഷ്യലിസ്റ്റ് ചെയർമാനായ മാധവ് കുമാർ നേപ്പാളിനെതിരെ ഭൂമി ദുരുപയോഗ കേസിൽ അഴിമതി വിരുദ്ധ ഏജൻസി കുറ്റം ചുമത്തിയിരുന്നു.