ഇന്ത്യ-ചൈന അതിർത്തിയിലെ പെൺപുലികൾ; കാട്ടിലൂടെ ഭീകരർക്കായി തെരച്ചിൽ നടത്തുന്ന വനിതാ ഉദ്യോഗസ്ഥർ
ഇറ്റാനഗർ : ഇന്ത്യ-ചൈന അതിർത്തിയിൽ ഐടിബിപി വനിതാ ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നത്,പങ്കുവെച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഐടിബിപി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ആർമ്ഡ് പോലീസ് ഫോഴ്‌സാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. അതിർത്തി പ്രദേശങ്ങളിലാണ് ഐടിബിപി കൂടുതലായും പ്രവർത്തിക്കുന്നത്. പട്രോളിംഗ് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങൾക്കും വനിതാ ഉദ്യോഗസ്ഥരും മുന്നിലുണ്ടാകും. ഇത്തരത്തിൽ വനിത ഉദ്യോഗസ്ഥർ കാട്ടിലൂടെയും പുഴയിലൂടെയും പട്രോളിംഗ് നടത്തുന്ന പങ്കുവച്ചിരിക്കുന്നത്. സ്ത്രീ സമത്വം എന്ന വലിയ ആശയമാണ് വ്യക്തമാക്കുന്നത്.
അസാദി കാ അമൃത് മഹോത്സവ്-ദേശ് കീ ഹിഫാസത്, ദേശ് കീ സുരക്ഷ എന്നിവയുടെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ഐടിബിപി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അരുണാചൽ പ്രദേശിലെ ആലോയിലുള്ള യുവാക്കൾക്ക് സ്വയം പ്രതിരോധ വിദ്യകൾ ഉൾപ്പെടെ പഠിപ്പിച്ച് കൊടുത്തു. ധീര ബലിദാനികളുടെ കുടുംബത്തെ ആദരിക്കൽ, ഹിംവീർ വൈഫ്‌സ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ പരിപാടികളും ഐടിബിപി സംഘടിപ്പിക്കാറുണ്ട്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: