പൊതുനിരത്തിലെ അനധികൃത പാർക്കിങ്ങ് : 400,000 യൂറോ പിഴയടക്കാമെന്ന് ഡബ്ല്യുടി ഗ്ലോബൽ

പൊതുനിരത്തിലെ അനധികൃത പാർക്കിങ്ങിന് 400,000 യൂറോ പിഴയടക്കാമെന്ന് മാൾട്ടയിലെ ഏറ്റവും വലിയ ക്യാബ് ഫ്ലീറ്റ് കമ്പനിയായ ഡബ്ല്യുടി ഗ്ലോബൽ . ഏകദേശം 300 കാറുകൾ വൈ-പ്ലേറ്റുകളായി രജിസ്റ്റർ ചെയ്തിട്ടുള്ള , ട്രാൻസ്പോർട്ട് മാൾട്ട ചുമത്തിയ പിഴയുടെ മൊത്തം കുടിശ്ശികയുടെ നാലിലൊന്ന് തുക ഇതിനകം അടച്ചിട്ടുണ്ട്. ബാക്കി തുക ഗഡുക്കളായി നൽകുമെന്ന് ട്രാൻസ്പോർട്ട് മാൾട്ട അറിയിച്ചു.
ഓൺ-സ്ട്രീറ്റ് അനധികൃത പാർക്കിംഗിന് ക്യാബ് ഫ്ലീറ്റുകൾക്ക് 500 യൂറോ പിഴയാണ് ട്രാൻസ്പോർട്ട് മാൾട്ട ചുമത്തുന്നത്. Y-പ്ലേറ്റ് വാഹനങ്ങളുടെ ഉടമകൾക്ക് പൊതു പാർക്കിംഗ് സ്റ്റോപ്പുകളിൽ ഒരു മണിക്കൂർ വരെ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയൂ. അല്ലെങ്കിൽ, കാറുകൾ വാണിജ്യ ഗാരേജുകളിൽ സൂക്ഷിക്കണം- ഇതാണ് നിലവിലെ ചട്ടം. ജനുവരിയിൽ Y- പ്ലേറ്റ് കമ്പനികളിൽ നിന്നും അര ദശലക്ഷം യൂറോയാണ് പിഴ കുടിശികയായി ട്രാന്സ്പോര്ട്ട് മാൾട്ട പിരിച്ചെടുത്തത്. “കുടിശ്ശികയുള്ള എല്ലാ പിഴകളും തീർപ്പാക്കിയില്ലെങ്കിൽ Y-പ്ലേറ്റ് ഓപ്പറേറ്റർക്ക് അവരുടെ ലൈസൻസ് പുതുക്കാൻ കഴിയില്ല.
വർഷത്തിൻ്റെ തുടക്കത്തിൽ, വാണിജ്യ ഗാരേജുകളിൽ പാർക്ക് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 890 Y-പ്ലേറ്റ് ക്യാബുകൾക്ക് ട്രാൻസ്പോർട്ട് മാൾട്ട പിഴ ചുമത്തിയിരുന്നു. ജനുവരിയിൽ, WT ഗ്ലോബലിൻ്റെയും മറ്റൊരു കമ്പനിയായ TXGO ലിമിറ്റഡിൻ്റെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഉൾപ്പെടെ 500 Y-പ്ലേറ്റ് ക്യാബുകളുടെ സേവന ഗാരേജുകളായി ലിസ്റ്റുചെയ്തിരിക്കുന്ന വിലാസങ്ങൾ യഥാർത്ഥത്തിൽ ഫീൽഡുകളും സ്റ്റോറുകളും ഷോപ്പുകളുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റോഡിൽ നിന്ന് നീക്കംചെയ്യുകയും ചെയ്തു. WT ഗ്ലോബലും മറ്റൊരു ക്യാബ് ഫ്ലീറ്റായ TXGO ലിമിറ്റഡും കോടതിയെ സമീപിച്ചതോടെ അവരുടെ ലൈസൻസുകൾ താൽക്കാലികമായി തിരികെ നൽകി.