സുപ്രധാന പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ് 2025
![](https://yuvadharanews.com/wp-content/uploads/2025/02/kerala-budget-2025-780x470.jpg)
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഇക്കുറി കോളടിച്ചത് കൊല്ലം ജില്ലയ്ക്ക്. ഏറ്റവും സുപ്രധാന തീരുമാനമായ വിഴിഞ്ഞം – കൊല്ലം – പുനലൂർ ത്രികോണ ഇടനാഴി മുതൽ രണ്ട് ഐടി പാർക്കുകൾ വരെ ബജറ്റിൽ കൊല്ലം നിറഞ്ഞു നിന്നു. ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയാൽ അത് കൊല്ലം ജില്ലക്കുണ്ടാക്കുന്ന കുതിപ്പ് ചെറുതായിരിക്കില്ല.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഭൂമി വാങ്ങി കെട്ടിടം പണിയാൻ 30 കോടി ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. ഭക്ഷ്യ പാര്‍ക്കിനായി അഞ്ച് കോടിയും ശാസ്താംകോട്ടയെ വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഒരു കോടിയും നീക്കി വച്ചു. ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിനും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനും അഞ്ചു കോടി വീതം ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ തീരദേശ ഹൈവേ, സീപ്ലെയിന്‍ പദ്ധതി, എന്നിവയുടെ പ്രയോജനങ്ങളും കൊല്ലത്തിന് ലഭിക്കും. കശുവണ്ടി, കയര്‍മേഖലയ്ക്കുള്ള പദ്ധതികളും ഗുണം ചെയ്യുക കൊല്ലം ജില്ലയ്ക്ക് തന്നെയായിരിക്കും. വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യാവസായിക ഇടനാഴിയുടെ പ്രഖ്യാപനം സംസ്ഥാനത്തെ ഗതാഗത ഇടനാഴികൾ ശക്തമാക്കാൻ ഉപകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
* സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ കൂടി
* ജീവക്കാരുടെ ഡിഎ കുടിശികയുടെ രണ്ടു ഗഡു ഈവര്‍ഷം.
* സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഈമാസം.
* പെന്ഷന് കുടിശികയുടെ രണ്ടു ഗഡുവും ഈവര്‍ഷം.
* വയനാടിന് 750 കോടി. ദുരന്ത ബാധിതര്‍ക്കു കൂടുതല്‍ ധനസഹായം.
* വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന.
* തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍.
* തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈവര്‍ഷം.
* അതിവേഗ റെയില്‍പാത അനിവാര്യം.
* തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല.
* ലോക കേരളാകേന്ദ്രം സ്ഥാപിക്കും.
* കെ-ഹോംസ് പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി.
* ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ ഈവർഷം പൂര്‍ത്തിയാക്കും.
* കണ്ണൂരില്‍ ഐടി പാർക്ക്.
* കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടി.
* കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി.
* ഹൈഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും.
* കൊല്ലത്ത് കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐടി പാര്‍ക്ക്.
* ഡെസ്റ്റിനേഷന്‍ ടൂറിസ് സെന്ററുകള്‍ ഒരുക്കും.
* ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നല്‍കും.
* വയോജന പരിചരണത്തിനായി 50 കോടി.
* ഡിജിറ്റല്‍ ശാസ്ത്ര പാര്ക്കിന് 212 കോടി.
* എഐ വികസനത്തിന് 10 കോടി.
* കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി.
* സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി.
* സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകൾ, ചെറുവിമാനത്താവളം എന്നിവയ്ക്ക് 20 കോടി.
* വൈക്കം സത്യഗ്രഹ സ്മാരകത്തിനായി അഞ്ചുകോടി.
* ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജിന് 130 കോടി.
* മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാൻ 48.85 കോടി.
* കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി.
* കാസര്‍ഗോഡ് മൈലാട്ടിയില്‍ ബാറ്ററി എനര്‍ജി സോളാര്‍ സിസ്റ്റം
* കെഎസ്ആര്‍ടിസിക്ക് 178.96 കോടി.
* പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി.