കേരളം
താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; മഞ്ഞണിഞ്ഞ് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍
മൂന്നാര്‍ : തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മാട്ടുപ്പെട്ടി ആര്‍ ആന്‍ഡ് ഡിയില്‍ മൂന്ന് ഡിഗ്രി, രാജമല – ഏഴു ഡിഗ്രി, തെന്മല -8 ഡിഗ്രി എന്നിങ്ങിനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയില്‍ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.