ദേശീയം
മുംബൈയിൽ ബസപകടം; 4 മരണം, 16 പേർക്ക് പരിക്ക്
മുംബൈ : കുർളയിൽ നിരവധി വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാല് മരിച്ചു. 16 പേർക്ക് പരിക്കേറ്റു.
സർക്കാർ ബസ് ആണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്ന സർക്കാർ ബസ് വ്യാഴാഴ്ച രാത്രി 9.50ഓടെയാണ് അപകടത്തിൽപ്പെട്ടത്.
ബസ് ചില കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് അത് ഒരു പാർപ്പിട സമുച്ചയത്തിന്റെ ഗേറ്റ് ഇടിച്ചു തകർത്താണ് നിന്നത്.