മാൾട്ടാ വാർത്തകൾ

ലിബിയയിൽ നിന്നെത്തിയ 115 അഭയാർത്ഥികളെ മാൾട്ട തിരിച്ചയച്ചു

ലിബിയയിൽ നിന്നെത്തിയ 115 അഭയാർത്ഥികളെ മാൾട്ട തിരിച്ചയച്ചു. രണ്ട് വ്യത്യസ്ത ബോട്ടുകളിലായി ലിബിയയിൽ നിന്നും തിരിച്ചവരെയാണ് മാൾട്ടയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ സോണിൽ നിന്നും തിരിച്ചയച്ചത്. ലിബിയയിൽ നിന്ന് പലായനം ചെയ്ത 35 പേർ മാൾട്ടയുടെ സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ ദുരിതത്തിലാണെന്ന് മൈഗ്രൻ്റ് എമർജൻസി ഹോട്ട്‌ലൈൻ സന്ദേശം ലഭിച്ചിരുന്നു. ശനിയാഴ്ച രാവിലെ, ലിബിയയിൽ നിന്ന് പലായനം ചെയ്ത 80 പേരടങ്ങുന്ന മറ്റൊരു സംഘവും ദുരിതത്തിലാണെന്ന് ഒരു എൻജിഒ റിപ്പോർട്ട് ചെയ്തു.ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടു ബോട്ടുകളും മാൾട്ടീസ് അധികാരികൾ തിരിച്ചയച്ചത്. ഉയർന്ന തിരമാലകളിൽ നിയന്ത്രണം നഷ്ടമായ നിലയിലായിരുന്നു ബോട്ടുകളെന്ന് മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ എസ്‌കിൽ കുറിച്ചു . എന്നാൽ, ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ മാൾട്ടീസ് അധികൃതരോ സേനയോ തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button