മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ അധ്യാപകരുടെ ശമ്പള വിതരണത്തിൽ സർവത്ര ആശയക്കുഴപ്പം

മാൾട്ടയിലെ അധ്യാപകരുടെ ശമ്പള വിതരണത്തിൽ സർവത്ര ആശയക്കുഴപ്പം. പലർക്കും അധിക ശമ്പളം ലഭിച്ചതായും അത് തിരികെ കിട്ടാനായി സർക്കാർ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായും മാൾട്ടീസ് അധ്യാപക സംഘടനകൾ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. തെറ്റായ പേയ്‌മെന്റുകൾ ലഭിച്ചതിനെ തുടർന്ന് മാൾട്ട യൂണിയൻ ഓഫ് ടീച്ചേഴ്‌സിനും (എംയുടി) യൂണിയൻ ഓഫ് പ്രൊഫഷണൽ ടീച്ചേഴ്‌സിനും (യുപിഇ) വ്യാഴാഴ്ച മുതൽക്കാണ് അംഗങ്ങളിൽ നിന്ന് വ്യാപകപരാതികൾ ലഭിച്ചത്.

ജൂലൈയിൽ ഗവൺമെന്റും മാൾട്ട യൂണിയൻ ഓഫ് ടീച്ചേഴ്‌സും (എംയുടി) ഒപ്പുവെച്ച പുതിയ കരാറിന്റെ ഭാഗമായുള്ള അധ്യാപക ശമ്പളത്തിലെ മാറ്റങ്ങളിൽ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പുതുക്കിയ പ്രാരംഭ ശമ്പളം, ഒറ്റത്തവണ പേയ്‌മെന്റ്, വർദ്ധിപ്പിച്ച അലവൻസുകൾ എന്നിവയും കുടിശ്ശികയും അടക്കമാണ് അധ്യാപകർക്ക് ലഭിച്ചത്. എന്നാൽ വ്യാഴാഴ്ച മുതൽ, കരാർ അംഗീകരിച്ച അധ്യാപകരിൽ പലരും തങ്ങൾക്ക് തെറ്റായ തുക ലഭിച്ചുവെന്നും അധിക തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് കോളുകൾ ലഭിച്ചുവെന്നുമുള്ള പരാതികളുമായി രംഗത്തുവന്നു. തനിക്ക് 13000 യൂറോയിൽ കൂടുതൽ ലഭിച്ചതായും ഒരധ്യാപിക ടൈംസ് ഓഫ് മാൾട്ടയോട് സ്ഥിരീകരിച്ചു. എന്നാൽ, ഒരു വർഷം കൂടുതൽ; സർവീസുള്ള അവളുടെ സഹപ്രവർത്തകന് ലഭിച്ചത് 9,000 യൂറോ മാത്രമാണ്. മൊത്തത്തിൽ, 16 വർഷത്തിലേറെ പഠിപ്പിച്ചതിന് ഏകദേശം 1,000 യൂറോ ഉൾപ്പെടെ 3,300 യൂറോയിൽ കൂടുതൽ കുടിശ്ശികയായി അവൾക്ക് ലഭിച്ചു.  17 വർഷത്തിലധികം സർവീസുള്ള ആൾക്ക് ലഭിച്ചതിനേക്കാൾ 2,300 യൂറോയിലധികം. ഈ പരാതികൾ മാൾട്ടീസ് വിദ്യാഭ്യാസ വകുപ്പും സ്ഥിരീകരിച്ചു. അധ്യാപകരുടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ഇമെയിൽ വിലാസം [email protected] സജ്ജീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് കൂട്ടിച്ചേർത്തു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button