മാൾട്ടാ വാർത്തകൾ

ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ആകർഷണമായി ഫുട്ബോൾ ഇതിഹാസം ബഫണിന്റെ പൂർണകായ ചോക്ലേറ്റ് ശില്പം

അത്ഭുതം പങ്കുവെച്ച് സാക്ഷാൽ ബഫൺ

ഹാമറൂൺ വാര്‍ഷിക ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ആകര്‍ഷണമായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ജിയാന്‍ലൂജി ബഫണിന്റെ പൂര്‍ണകായ ചോക്ലേറ്റ് ശില്പം. വിഖ്യാത മാള്‍ട്ടീസ് ചോക്ലേറ്റിയര്‍ ടിസിയാനോ കാസറാണ് 2006 ലോകകപ്പിലെ ഇറ്റാലിയന്‍ ഗോള്‍കീപ്പരുടെ വിഖ്യാത ഗോള്‍സേവ് ചിത്രം ചോക്ലേറ്റ് ശില്‍പ്പമാക്കിയത്. 180 കിലോഗ്രാം ഭാരവും 192 സെന്റീമീറ്റര്‍ ഉയരവുമുള്ള ബഫണ്‍ ശില്‍പം 54 ശതമാനം ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സാക്ഷാല്‍ സാക്ഷാല്‍ ബഫണ്‍ തന്നെ കാസറിന്റെ സൃഷ്ടിയുടെ രണ്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ തന്റെ സന്തോഷം വെളിവാക്കി.’ഒരു ചോക്ലേറ്റ് ബഫണ്‍… ആരായിരിക്കും അത് സങ്കല്‍പ്പിക്കുക? മാള്‍ട്ടയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ ഇത്തവണ അവര്‍ എന്നെ നിശബ്ദനാക്കിക്കളഞ്ഞു . ‘അസാധാരണമായ പ്രവര്‍ത്തനത്തിന് ടിസിയാനോ കാസറിന് പ്രത്യേക നന്ദി. അഭിനന്ദനങ്ങള്‍, ശരിക്കും ഒരു മാസ്റ്റര്‍പീസ്! ബഫണിന്റെ പ്രതികരണത്തില്‍ യുവന്റസ് ആരാധകനായ ചോക്ലേറ്റിയര്‍ കാസര്‍ ആഹ്‌ളാദം മറച്ചുവെച്ചില്ല.

ഈ വര്‍ഷത്തെ ഒamrun ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ തീം സ്‌പോര്‍ട്‌സ് ആയിരുന്നു, ഇതാണ് ബഫണിനെ വിഷയമായി തിരഞ്ഞെടുക്കാന്‍ കാസര്‍ പ്രേരിപ്പിച്ചത്. ബഫണിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമാണ് കാസര് ചോക്ലേറ്റ് ശില്‍പ്പം ഉണ്ടാക്കിയത്. ‘അദ്ദേഹം എന്റെ സിവി ആവശ്യപ്പെട്ടു, അത് അവലോകനം ചെയ്ത ശേഷം, ചോക്ലേറ്റില്‍ നിന്ന് സ്വയം ഒരു ഡിസൈന്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം എനിക്ക് അനുമതി നല്‍കി,’ കാസര്‍ പറഞ്ഞു. 37ാം വയസ്സിനുള്ളില്‍ ടാര്‍ക്‌സിന്‍ സ്വദേശിയായ കാസര് നാല് തവണ hamrun ചോക്ലേറ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്, റസ്സല്‍ ക്രോ, ജോണി വാക്കര്‍, മിക്കി മൗസ് എന്നിവരുടെ സാദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശില്‍പങ്ങളാണ് നേരത്തെ നിര്‍മിച്ചത്.

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button