അഭയം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാർക്കായുള്ള ഇ.യുവിന്റെ റിട്ടേൺ ഹബ് നിർദേശത്തെ അനുകൂലിച്ച് മാൾട്ട
അഭയം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാര്‍ക്കായുള്ള റിട്ടേണ്‍ ഹബ് എന്ന യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശത്തെ അനുകൂലിച്ച് മാള്‍ട്ട. അഭയം നിഷേധിക്കപ്പെടുന്നവരെ മാതൃരാജ്യത്തേക്ക് തിരികെ അയക്കാതെ യൂറോപ്യന്‍ യൂണിയന് പുറത്ത് സ്ഥാപിച്ചിട്ടുള്ള മൂന്നാമതൊരു രാജ്യത്ത് കുടിയേറ്റ കേന്ദ്രത്തില്‍ ആക്കുന്നതാണ് വിവാദമായ ‘റിട്ടേണ്‍ ഹബ്ബുകള്‍’ എന്ന ഈ നയം. ബംഗ്ലാദേശില്‍ നിന്നും
ഈജിപ്തില്‍ നിന്നും കുടിയേറാന്‍ നോക്കിയ 16 പേരെ ഇറ്റലി ഇത്തരത്തില്‍ ഈ ആഴ്ചയില്‍ അല്‍ബേനിയയിലെ ഇത്തരം കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇറ്റലിയുടെ ഈ നീക്കത്തിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.
ഉയര്‍ന്ന മതിലുകളും സുരക്ഷാ ക്യാമറകളും ഇറ്റാലിയന്‍ സുരക്ഷ ജീവനക്കാരും കൊണ്ട് ചുറ്റപ്പെട്ട രണ്ട് കുടിയേറ്റ കേന്ദ്രങ്ങളാണ് ഇറ്റലി അല്‍ബേനിയയില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇറ്റാലിയന്‍ നിയമത്തിന് കീഴിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്,ജഡ്ജിമാര്‍ റോമില്‍ നിന്ന് വീഡിയോ വഴി കേസുകള്‍ കേള്‍ക്കും.കുടിയേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അംഗരാജ്യങ്ങള്‍ക്ക് അയച്ച കത്തില്‍, ‘പ്രായോഗികമായി ഈ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആവശ്യപ്പെട്ടിരുന്നു . ഇതിനെ തത്വത്തില്‍ അംഗീകരിച്ചുകൊണ്ടാണ് മാള്‍ട്ടീസ് പ്രധാനമന്ത്രി റോബര്‍ട്ട് അബെല വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
നാല് വര്‍ഷം മുമ്പ് കോവിഡ് കാലത്ത് മാള്‍ട്ട കപ്പലുകളില്‍ അഭയം തേടുന്നവരെ
തടവിലിടുകയും ചെയ്തപ്പോള്‍ ആ ‘പരിഹാരം’ അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു, എന്നിരുന്നാലും, കുടിയേറ്റം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം എല്ലാവര്‍ക്കും അനുഭവപ്പെടാന്‍ തുടങ്ങിയതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഉടന്‍ ഒത്തുചേരാന്‍ തുടങ്ങി, അദ്ദേഹം പറഞ്ഞു.’നൂതനമായ പരിഹാരങ്ങളുടെ ആവശ്യകത പോലെ തന്നെ റിട്ടേണ്‍ പോളിസിയും പ്രധാനമാണ്… ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാള്‍ട്ട ‘റിട്ടേണ്‍ ഹബ്‌സ് മെക്കാനിസം’ എന്ന ആശയം നിര്‍ദ്ദേശിച്ചു,രേഖകളില്ലാതെ അഭയാര്‍ത്ഥികളെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്ക് കൊണ്ടുപോകുന്ന ഒന്നായിരുന്നു അത് . ആ സാധ്യതയാണ് യൂറോപ്യന്‍ യൂണിയനും നിലവില്‍ തേടുന്നത് ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആളുകളെ കടത്തുന്ന ക്രിമിനല്‍ സംഘടനകള്‍ അപകടത്തിലാക്കുന്ന ജീവനുകള്‍ രക്ഷിക്കാന്‍ മാള്‍ട്ട
എപ്പോഴും ജാഗരൂകമാണെന്നും അബെല പറഞ്ഞു.