മാൾട്ടാ വാർത്തകൾ
മൽസ്യബന്ധന ബോട്ടിൽ മൃതദേഹം : പൊലീസ്-ഫോറൻസിക് പരിശോധന തുടരുന്നു

മൃതദേഹം കണ്ടെത്തിയ മൽസ്യബന്ധന ബോട്ടിൽ പൊലീസ്-ഫോറൻസിക് പരിശോധന തുടരുന്നു. വൈകുന്നേരം 5:30 ഓടെയാണ് മാൾട്ടക്ക് 100 നോട്ടിക്കൽ മൈൽ അകലെയുള്ള മത്സ്യബന്ധന ബോട്ടിൽ നിന്ന് മൃതദേഹം കണ്ടത്തിയത്. മൽസ്യ ബന്ധന ബോട്ടിലെ ഒരാൾ രോഗബാധിതനാണെന്ന സന്ദേശം ബോട്ടിലുള്ളവർ അധികാരികൾക്ക് കൈമാറിയിരുന്നു. സംശയിക്കാൻ തക്കതായ ഒന്നുമില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിലെ നിഗമനം. പ്രാഥമിക അന്വേഷണം ആരംഭിച്ച മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോയി.