യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്‌പെയിനിൽ കാട്ടുതീ പടരുന്നു; ഇതുവരെ കത്തി നശിച്ചത് 22,000 ഹെക്ടറിലധികം വനപ്രദേശങ്ങൾ


മാഡ്രിഡ് [ സ്പെയിൻ ] : ചൂട് വർദ്ധിച്ചത് മൂലം സ്‌പെയിനിൽ കാട്ടുതീ പടരുന്നു . 22,000 ഹെക്ടറിലധികം വനപ്രദേശങ്ങളാണ് ഇതുവരെ കത്തി നശിച്ചത് .തെക്കുപടിഞ്ഞാറൻ സ്പെയിനിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി അതി തീവ്ര ചൂടാണനുഭവപ്പെടുന്നത് . നിയന്ത്രണാതീതമായ ചൂടിൽ തെക്കുപടിഞ്ഞാറൻ സ്പെയിനിലെ സ്വയംഭരണ പ്രദേശമായ എക്സട്രിമദുരയിലും , ലാസ് ഹാർഡെസിലെ കോമാർക്കയിലും കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ് . അതെ സമയം വാലെ ഡി ജെർട്ടയിലെ കോമരക്കയിൽ വീണ്ടും തീപിടുത്തം ഉണ്ടായാതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട് . ഇവിടെ മുൻപൊരു തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട് . കാട്ടുതീ പടർന്നത് എങ്ങനെ എന്ന് ഇതുവരെയായിട്ടും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് എക്സട്രിമദുരയിലെ ഭരണകൂടം വ്യക്തമാക്കി .

കാട്ടുതീയുടെ വ്യാപനം അയൽരാജ്യമായ ആൻഡലൂഷ്യയിലേക്ക് ബാധിച്ച് ഇതുവരെ 3000 ഹെക്ടർ വനപ്രദേശം കത്തി നശിക്കുകയും പ്രദേശവാസികളായ 2000-ത്തോളം ആളുകളെ അവിടെ നിന്ന് മാറ്റി പാർപ്പിക്കുകയും ചെയ്യ്തിട്ടുണ്ടെന്ന് സർക്കാർ വക്താവ് കാർമൻ ക്രസ്‌പോ വ്യക്തമാക്കി . വടക്കു പടിഞ്ഞാറൻ സ്പെയിനിലെ സ്വയം ഭരണ സമൂഹമായ ഗറീഷ്യയുടെ തലസ്ഥാനമായ ഔറൻസിൽ പടർന്നു പിടിച്ച കട്ടുതീയെ നേരിടാനുളള പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട് . ഇതുവരെ പ്രദേശത്തു കനത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് . വീടുകളിൽ താമസിക്കുന്ന ആളുകളോട് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ഫയർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

കനത്ത ചൂടിൽ വെന്തുരുകുന്ന സ്പെയിനിലെ സ്ഥിതി ഗതികൾ വളരെ മോശമാണ് . ചൂട് കുറഞ്ഞാൽ ഒരു പക്ഷെ തീ ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ നടത്താൻ കഴിയുമെന്ന് ഭരണകൂടം പറഞ്ഞു . തീ കെടുത്തനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 3 ഫയർ ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റ് ആശുപത്രിയിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button